ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ അവസരം. ജൂലൈ 12 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം:
ജൂണിയർ ഓഫിസർ: 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, 21-25. അസിസ്റ്റന്റ് മാനേജർ: 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, 21-28.
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 708 രൂപ (ജിഎസ്ടി ഉൾപ്പെടെ). ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: www.dhanbank.com