റോസല്ലോസ് സ്കൂളിന് അനുവദിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം നടത്തി
1575293
Sunday, July 13, 2025 6:20 AM IST
സുൽത്താൻ ബത്തേരി: പൂമല സെന്റ് റോസല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിനു എംഎൽഎ എസ്ഡി ഫണ്ട് മുഖേന ലഭിച്ച ലാപ്ടോപ്, പ്രൊജക്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ടി. നവാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ആഗ്നസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിമി ജോസഫ്, സ്റ്റാഫ് സെക്രട്ടറി നീതു പി. ജോയ് പ്രസംഗിച്ചു.
പിടിഎ ഭാരവാഹികളായ ജിന്നി ഡേവിഡ്, സി.ജെ. ഷിജി, ശ്രുതി മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.