ജാ​ര്‍​ഖ​ണ്ഡി​ലെ ജ​ഡ്ജി​യു​ടെ മ​ര​ണം: സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് സു​പ്രീം കോ​ട​തി
ജാ​ര്‍​ഖ​ണ്ഡി​ലെ ജ​ഡ്ജി​യു​ടെ മ​ര​ണം: സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് സു​പ്രീം കോ​ട​തി
Friday, July 30, 2021 7:46 PM IST
ന്യൂ​ഡ​ല്‍​ഹി: ജാ​ര്‍​ഖ​ണ്ഡി​ല്‍ ജി​ല്ലാ ജ​ഡ്ജി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് സു​പ്രീം കോ​ട​തി. കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ടെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും സം​സ്ഥാ​ന​ത്തോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​രോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ, ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ജാ​ര്‍​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ന​ട​പ​ടി​ക​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ധ​ന്‍​ബാ​ദി​ലെ ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി ഉ​ത്തം ആ​ന​ന്ദ് പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച​ത്. രാ​വി​ലെ അ​ഞ്ചി​ന് തി​ര​ക്കി​ല്ലാ​ത്ത റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന ജ​ഡ്ജി​യെ പി​ന്നാ​ലെ വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യും ചെ​യ്തു.

വാ​ഹ​ന​മി​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​ഡ്ജി​യെ നാ​ട്ടു​കാ​രി​ലൊ​രാ​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ മൃ​ത​ദേ​ഹം ദീ​ർ​ഘ​സ​മ​യം ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നു. രാ​വി​ലെ ഏ​ഴോ​ടെ ഉ​ത്തം ആ​ന​ന്ദി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് മ​രി​ച്ച​ത് ജി​ല്ലാ ജ​ഡ്ജി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ക​ണ്ടെ​ത്തി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഖ​ൻ കു​മാ​ർ വ​ർ​മ, രാ​ഹു​ൽ വ​ർ​മ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.