‌തൃ​ശൂ​ർ കു​ഴ​ൽ​പ്പ​ണ കേ​സ്; മൂ​ന്ന​ര കോ​ടി രൂ​പ ന​ഷ്ട​മാ​യെ​ന്ന് പോ​ലീ​സ്
‌തൃ​ശൂ​ർ കു​ഴ​ൽ​പ്പ​ണ കേ​സ്; മൂ​ന്ന​ര കോ​ടി രൂ​പ ന​ഷ്ട​മാ​യെ​ന്ന് പോ​ലീ​സ്
Saturday, May 8, 2021 7:39 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ കു​ഴ​ൽ​പ്പ​ണ​കേ​സി​ൽ മൂ​ന്ന​ര കോ​ടി രൂ​പ ന​ഷ്ട​മാ​യെ​ന്ന് പോ​ലീ​സ്. നേ​ര​ത്തെ, ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞ​ത്.

പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പോ​ലീ​സ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത് അ​റു​പ​ത് ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ്.

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചി​ല​വി​നാ​യി കൊ​ണ്ടു​പോ​യ പ​ണ​മാ​ണ് കൊ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ ന​ഷ്ട​മാ​യ​ത്. പ​ണം കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റു​ടെ സ​ഹാ​യി​യാ​ണ് ക​വ​ർ​ച്ചാ സം​ഘ​ത്തി​ന് വി​വ​രം ചോ​ർ​ത്തി ന​ൽ​കി​യ​ത്.

അതേസമയം, അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. ഇ​ത​ര​ സം​സ്ഥാ​ന​ത്തേ​യ്ക്കു കൂ​ടി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.