പോലീസ് കൂട്ടായ്മ വാർഷികവും കുടുംബസംഗമവും നടത്തി
1600937
Sunday, October 19, 2025 6:17 AM IST
ചവറ: തേവലക്കരയിൽപോലീസ് കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. തേവലക്കര പഞ്ചായത്തിൽ നിന്നു മാത്രം പോലീസ് സേനയിൽ 150 ലേറെ ആളുകൾ ഉണ്ടെന്നത് ഈ ഗ്രാമത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നതായി കിരൺ നാരായണൻ പറഞ്ഞു.
ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിനു ശ്രീധർ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ അനുമോദിച്ചു. കൂട്ടായ്മ പ്രസിഡന്റ് ആർ.രതീഷ്കുമാർ അധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ഹരിപ്പാട് എസ്എച്ച്ഒ വൈ.മുഹമ്മദ് ഷാഫി, കെപിഒഎ സിറ്റി സെക്രട്ടറി ജിജു.സി.നായർ ,കെപിഎ സെക്രട്ടറി സി.വിമൽ കുമാർ, കൂട്ടായ്മ സെക്രട്ടറി പി. പ്രവീഷ്, ട്രഷറർ എ.അനീസ് എന്നിവർ പ്രസംഗിച്ചു.