തിരുമുക്ക് അടിപ്പാത സമരം: റിലേ സത്യഗ്രഹം തുടരുന്നു
1600938
Sunday, October 19, 2025 6:17 AM IST
ചാത്തന്നൂർ: തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ മുപ്പത്തി ഒന്നാം ദിവസംചാത്തന്നൂർ വികസന സമിതിയുടേയും ചാത്തന്നൂർ വൈഎംസിഎയുടേയും നേതൃത്വത്തിൽ പ്രവർത്തകർ സത്യഗ്രഹമനുഷ്ടിച്ചു.ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ടി.ആർ.സജില സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ സെക്രട്ടറി ഷിജു ജോൺ അധ്യക്ഷത വഹിച്ചു.ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ ,സന്തോഷ് പാറയിൽക്കാവ്,വൈഎംസിഎ പ്രസിഡന്റ് അജിത്ത് ഐസക്,സമരസമിതി ജനറൽ കൺവീനർ.കെ.കെ.നിസാർ,അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
അടിപ്പാത സമരത്തിന്റെ മുപ്പത്തിരണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചുമുതൽപരവൂർക്കാർ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സായാഹ്ന സത്യഗ്രഹസമരം നടക്കുന്നത്. സിറാജുദീൻ സത്യഗ്രഹമനുഷ്ടിക്കും.