ഇ​ന്ത്യ ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യാ​ല്‍ ഏ​ഷ്യാ ക​പ്പ് മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രും: പി​സി​ബി ചെ​യ​ര്‍​മാ​ന്‍
Monday, March 1, 2021 4:32 AM IST
ക​റാ​ച്ചി: ഇ​ന്ത്യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യാ​ല്‍ വ​രാ​നി​രി​ക്കു​ന്ന ഏ​ഷ്യാ ക​പ്പ് മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ഹ്‌​സാ​ന്‍ മാ​നി. ജൂ​ണ്‍ 18 മു​ത​ല്‍ 22 വ​രെ ലോ​ര്‍​ഡ്‌​സി​ലാ​ണ് ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്. ജൂ​ണി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഏ​ഷ്യാ ക​പ്പും നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ല്‍ ജൂ​ണി​ല്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഈ ​വ​ര്‍​ഷ​വും ഏ​ഷ്യാ ക​പ്പ് ന​ട​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന് എ​ഹ്‌​സാ​ന്‍ മാ​നി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ഏ​ഷ്യാ ക​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ടൂ​ര്‍​ണ​മെ​ന്‍റ് 2021-ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യാ​ല്‍ ഏ​ഷ്യാ ക​പ്പ് 2023-ലേ​ക്ക് മാ​റ്റി​വെ​യ്ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​താ​യും പി​സി​ബി ചെ​യ​ര്‍​മാ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന്യൂ​സീ​ല​ന്‍​ഡ് നേ​ര​ത്തെ ത​ന്നെ ഫൈ​ന​ലി​ല്‍ ഇ​ടം​നേ​ടി​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റി​ല്‍ സ​മ​നി​ല നേ​ടി​യാ​ല്‍ ഇ​ന്ത്യ​യ്ക്ക് ഫൈ​ന​ല്‍ ക​ളി​ക്കാം. എ​ന്നാ​ല്‍ നാ​ലാം ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ട് ജ​യി​ച്ചാ​ന്‍ ഓ​സ്‌​ട്രേ​ലി​യ ഫൈ​ന​ല്‍ ക​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.