പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച സ്ത്രീ ​കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് നി​ര്‍​വ​ഹി​ച്ചു. ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. മാ​ര്‍​ച്ച് എ​ട്ട് വ​രെ​യാ​ണ് കാ​മ്പ​യി​ന്‍. വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഹേ​ല്‍, അം​ഗ​ങ്ങ​ളാ​യ വി.​പി. ജ​യാ​ദേ​വി, ശ്രീ​വി​ദ്യ, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​യി​ഷഎ​സ്.ഗോ​വി​ന്ദ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​ഞ്ചു, പി​എ​ച്ച്എ​ന്‍ ലീ​ജ, ജെ​എ​ച്ച്‌​ഐ വി​നോ​ദ്, ജെ​പി​എ​ച്ച്എ​ന്‍ രേ​ഖ, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല സ്ത്രീ ​കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സി​ഡന്‍റ് ആ​നി സാ​ബു തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക സേ​വ​നം, പ​രി​ശോ​ധ​ന എ​ന്നി​വ ന​ല്‍​കു​ന്ന​തി​ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഡി​ക്ക​ല്‍ സേ​വ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ല്‍​കും. ആ​രോ​ഗ്യ​മു​ള്ള സ്ത്രീ, ​ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹം എ​ന്ന​താ​ണ് കാ​മ്പെ​യി​ന്‍റെ ല​ക്ഷ്യം.

മാ​ര്‍​ച്ച് എ​ട്ട് വ​രെ​യാ​ണ് കാ​മ്പെ​യി​ന്‍. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്‌​ക്രീ​നി​ങ് സം​ഘ​ടി​പ്പി​ക്കും. സ്ത്രീ​ക​ളി​ലെ വി​ള​ര്‍​ച്ച, പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ര്‍​ദം, വാ​യി​ലെ കാ​ന്‍​സ​ര്‍, ഗ​ര്‍​ഭാ​ശ​യ​ഗ​ള കാ​ന്‍​സ​ര്‍ പ​രി​ശോ​ധ​ന​യും ഫോ​ളി​ക് ആ​സി​ഡ്, അ​യ​ണ്‍, കാ​ല്‍​സ്യം ഗു​ളി​ക​ക​ളു​ടെ വി​ത​ര​ണ​വും സ്ത്രീ ​ക്ലി​നി​ക്കി​ല്‍ നടത്തും. ജെ​പി​എ​ച്ച്എ​ന്‍, ജെ​എ​ച്ച്ഐ, എം​എ​ല്‍​എ​സ്പി, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക്ലി​നി​ക്കി​നും അ​യ​ല്‍​ക്കൂ​ട്ട സ്‌​ക്രീ​നിം​ഗ് കാ​മ്പെ​യി​നും നേ​തൃ​ത്വം ന​ല്‍​കും.

താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സ്മി​ത ആ​ന്‍ സാം ​വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ആ​ര്‍​എം​ഒ ഡോ.​സാ​ബി​ന്‍ എ. ​സ​മ​ദ്, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ബി.​അ​നി​ല്‍​കു​മാ​ര്‍, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌സിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എം.​പി. ഷൈ​ബി, പ​ബ്ലി​ക് ഹെ​ല്‍​ത്ത് നേ​ഴ്‌​സ് ഷേ​ര്‍​ലി, സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ എ​സ്.​ശ്രീ​ല​ത, പി​ആ​ര്‍​ഒ ബി​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.