കേരള കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നാളെ
1592558
Thursday, September 18, 2025 3:53 AM IST
തിരുവല്ല: സംസ്ഥാനത്തെ പോലീസ് കിരാത തേർവാഴ്ചയ്ക്കും മർദ്ദനങ്ങൾക്കുമെതിരേ കേരള കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 ന് തിരുവല്ല പോലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടക്കും.
നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിന്പള്ളിയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വറുഗീസ് മാമ്മൻ, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ,
ഉന്നതാധികാര സമതി അംഗങ്ങളായ സാം ഈപ്പൻ, തോമസ് മാത്യു അനിക്കാട്, വറുഗീസ് ജോൺ, ജോർജ് മാത്യു, ജോൺസൺ കുര്യൻ, ജോസ് പഴയിടം, സക്കറിയ കരുവേലി, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. രാജേഷ്, ജില്ലാ പ്രസിഡന്റ് ബിനു കുരുവിള, ഷിബു പുതുക്കേരിൽ എന്നിവർ പ്രസംഗിക്കും.