അലിക്ക് ഇറ്റലി ഓണാഘോഷം സംഘടിപ്പിച്ചു
ജോസ്മോൻ കമ്മട്ടിൽ
Thursday, September 18, 2025 12:50 PM IST
റോം: അലിക്ക് ഇറ്റലി എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വത്തിക്കാനിൽ നിന്നും കർദിനാൾ ജോർജ് കൂവക്കാട്, ഇന്ത്യൻ എംബസി ഡിസിഎം ഗൗരവ് ഗാന്ധി, പാസ്പോർട്ട് ഓഫീസർ രാഹുൽ ശർമ, പ്രഥമ പ്രസിഡന്റ് ഗർവാസീസ് ജെ. മുളക്കര, പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, സെക്രട്ടറി തോമസ് ഇരുമ്പൻ, ക്നാനായ മലങ്കര വികാരി മോൺ. കുറിയാക്കോസ് ചെറുപുഴ, ഫാ. ജിന്റോ പടയാട്ടി എന്നീ വിശിഷ്ട വ്യക്തികളെ താലപ്പൊലിയോടും ചെണ്ടമേള അകമ്പടിയോടുകൂടി സമ്മേളന പന്തലിലേക്ക് ആനയിച്ചു.


സമ്മേളനത്തിന്റെ ഉദ്ഘാടന ശേഷം മാവേലി തമ്പുരാൻ ആശംസകൾ അർപ്പിച്ചു. തുടർന്ന് നിരവധി കലാപരിപാടികളും രുചികരമായ ഓണസദ്യയും നടന്നു. ആയിരം പേരോളം പങ്കെടുത്ത ഓണാഘോഷം റോമിൽ വൻ വിജയമായിരുന്നു എന്ന് പ്രവാസി മലയാളി സമൂഹം അറിയിച്ചു.



സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ രാജു കള്ളിക്കാടൻ, ജിൻസൻ പാലാട്ടി, അനില, സിറിയക്ക് ജോസ്, ജെജി മാന്നാർ, സുനിൽകുമാർ കൊളത്തുപ്പിള്ളി, ജിന്റോ കുര്യാക്കോസ്, ഓഡിറ്റർമാരായ ജോസ് മോൻ കമ്മട്ടിൽ, ഹാമിൽട്ടൺ ജോസഫ് എന്നിവരുടെ മേൽനോട്ടത്തിൽ ഓണാഘോഷം വിജയകരമായി അവസാനിച്ചു.