കേളി ബദിയ ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
Wednesday, September 17, 2025 4:13 PM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ബദിയ ഏരിയയുടെ ഏഴാമത് സമ്മേളനം ഒക്ടോബർ 10ന് വി.എസ്. അച്ചതാനന്ദൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ബദിയയിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ജോയിന്റ് കൺവീനർ പ്രസാദ് വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പ്രതീപ് ആറ്റിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാമിന് കൈമാറികൊണ്ട് ലോഗോ പ്രകാശനം സംഘാടക സമിതി കൺവീനർ മുസ്തഫ നിർവഹിച്ചു. ബദിയ ഏരിയ രക്ഷാധികാരി കൺവീനർ റഫീഖ് പാലത്ത്, ഏരിയ പ്രസിഡന്റ് കെ.വി. അലി, ഏരിയ രക്ഷാധികാരി സമിതി അംഗം പി.കെ. ഷാജി എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ മുസ്തഫ സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി വി. സരസൻ നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം ആർ. ജയൻ, ഏരിയ സാംസ്കാരിക സമിതി കൺവീനർ നിസാം പത്തനംതിട്ട, ബദിയ യൂണിറ്റ് സെക്രട്ടറി വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.