മിനി ബസ് സർവീസ് പുനരാരംഭിക്കണമെന്ന്
1592240
Wednesday, September 17, 2025 6:02 AM IST
ഗൂഡല്ലൂർ: ദേവർശോല മേഖലയിൽ മിനി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് കൗണ്‍സിലർ റസീന, ഫൈസൽ ബാബു, സായി പ്രിയ, ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഗൂഡല്ലൂരിൽ നിന്ന് ചെളുക്കാടി, ആലവയൽ, കെണിയംവയൽ, ത്രീഡിവിഷൻ, വാച്ചികൊല്ലി, ദേവർശോല വഴി സർവീസ് നടത്തിയിരുന്ന മിനി ബസ് കഴിഞ്ഞ ഒന്‍പതാം തീയതി മുതൽ നിർത്തിവച്ചിരുന്നു.
ഇത്കാരണം യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ചൂണ്ടികാട്ടി.