നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
1592613
Thursday, September 18, 2025 5:24 AM IST
പനമരം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പനമരം പോലീസ് പിടികൂടി. കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കണ്ണൂർ, കൂത്താളി, അത്തായക്കുന്ന് സ്വദേശി നവാസ് മൻസിലിൽ മുജീബ്(37)നെയാണ് കഴിഞ്ഞ ദിവസം ബത്തേരിയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
14ന് നടവയൽ ജുമാ മസ്ജിദിൽ അതിക്രമിച്ചു കയറി ഉസ്താദിന്റെ റൂമിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി സിസിടിവിയുടെ അനുബന്ധ ഉപകരണങ്ങൾ നശിപ്പിക്കുകയും നേർച്ചപ്പെട്ടി പൊളിച്ച് 8000 രൂപ കവരുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ജില്ലയ്ക്ക് അകത്തും പുറത്തുമായി മോഷണം, ആൾമാറാട്ടം, ദേഹോപദ്രവം തുടങ്ങി പത്തിൽ കൂടുതൽ കേസുകളിൽ ഇയാൾ പ്രതിയുമാണ്.