രാ​ജ്യ​ത്ത് ആ​റ് പേ​ർ​ക്ക് കൂ​ടി ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
Wednesday, January 13, 2021 2:24 PM IST
ന്യൂ​ഡ​ൽ​ഹി: ബ്രി​ട്ട​ണി​ൽ ക​ണ്ടെ​ത്തി​യ കോ​വി​ഡി​ന്‍റെ ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച വൈ​റ​സ് രാ​ജ്യ​ത്തെ ആ​റ് പേ​ർ​ക്ക് കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ അ​തി​തീ​വ്ര വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 102 ആ​യി. വൈ​റ​സ് ബാ​ധി​ച്ച​വ​രെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക, ഇ​വ​രോ​ടൊ​പ്പം സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ, രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ​യെ​ല്ലാം വി​വ​രം ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. അ​തി തീ​വ്ര വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യാ​ന്‍ ക​ടു​ത്ത ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്ത് 96 പേ​ര്‍​ക്കാ​ണ് അ​തി​തീ​വ്ര വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.