റോഡരികില്‍ ഭീഷണിയായി മരങ്ങള്‍; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
1592625
Thursday, September 18, 2025 5:46 AM IST
കോഴിക്കോട്: ബാലുശേരി-കോഴിക്കോട് റോഡരികില്‍ ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കരിക്കാംകുളം മുതല്‍ ബാലുശേരിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി നില്ക്കുന്ന മരങ്ങളാണ് ഭീഷണിയായി മാറുന്നത്.
മഴക്കാലത്ത് മരങ്ങള്‍ വീഴുമ്പോള്‍ മാത്രമാണ് നടപടിയെടുക്കുന്നത് എന്നാണ് ആക്ഷേപം. എരക്കുളത്തിന് സമീപം കഴിഞ്ഞ മാസം തെങ്ങ് കടപുഴകി റോഡിലേക്ക് വീണു. കക്കോടി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലുള്ള തണല്മരവും അപകടഭീഷണിയിലാണെന്ന് മനസിലാക്കുന്നു.
15 ദിവസത്തിനകം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒക്ടോബര്‍ 28 ന് കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.