സ്ത്രീ കാമ്പയിന് നടത്തി
1592627
Thursday, September 18, 2025 5:46 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായുള്ള സ്ത്രീ കാമ്പയിന് സിഎച്ച്സി തല ക്ലിനിക്കുകളുടെ ഉദ്ഘാടനം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത നിര്‍വഹിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ അസ്ലം, ഫറൂഖ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിമിലി ബിജു. ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന, വാര്‍ഡ് മെമ്പര്‍ വിജയന് കിഴക്കയില്‍മീത്തല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.സി.അരവിന്ദന്, ജെപിഎച്ച്എന്‍ ബുഷ്റ എന്നിവര്‍ പ്രസംഗിച്ചു.
തിരുവമ്പാടി: ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങള്‍ നല്കുന്ന സ്ത്രീ ക്യാമ്പയിന്റെ തിരുവമ്പാടി പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാന് അധ്യക്ഷനായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി. പ്രിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. സുനീര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് ത്രേസ്യ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ചഷമ ചന്ദ്രന്, ജെഎച്ച്ഐ മുഹമ്മദ് മുസ്തഫാ ഖാന്, എംഎല്‍എസ്പി അഞ്ജന, ലിയ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.