എസ് പിസി കേഡറ്റുകള്‍ രോഗികള്‍ക്ക് വസ്ത്രങ്ങള്‍ നല്കി
1592626
Thursday, September 18, 2025 5:46 AM IST
താമരശേരി: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍ എസ്പിസി കേഡറ്റുകള്‍ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്കി.
മാനേജര്‍ ഫാ. ബിബിന്‍ ജോസ്, ഹെഡ്മാസ്റ്റര് തോമസ് അഗസ്റ്റിന്, പിടിഎ പ്രസിഡന്റ് സത്താര്‍ പുറായില്‍, എസ് പിസി പിടിഎ പ്രസിഡന്റ് ഷനോജ് എന്നിവര്‍ ചേര്‍ന്ന് ശ്രീജ, ശ്രീഷ്മ, വസന്തകുമാരി എന്നിവര്‍ക്ക് കൈമാറി.
തുടര്‍ന്ന് നടന്ന മീറ്റിങ്ങില്‍ സിപിഒ റെജി കരോട്ട്, ഹെഡ്മാസ്റ്റര് തോമസ് അഗസ്റ്റിന്, പിടിഎ പ്രസിഡന്റ് സത്താര്‍ പുറായില്‍, എസ് പിസി പിടിഎ പ്രസിഡന്റ് ഷനോജ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ റെജിലേഷ്, സുമി ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീജ, ശ്രീഷ്മ, വസന്തകുമാരി എന്നിവര്‍ ക്ലാസെടുത്തു.