ര​ണ്ടി​ല ചി​ഹ്നം: ജോ​സ​ഫി​ന്‍റെ സ്റ്റേ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ ഡി​വി​ഷ​ൻ ബെ​ഞ്ച്
Monday, November 23, 2020 6:39 PM IST
കൊ​ച്ചി: ര​ണ്ടി​ല ചി​ഹ്നം കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നം ത​ട​യാ​തെ ഹൈ​ക്കോ​ട​തി.

ചി​ഹ്നം അ​നു​വ​ദി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ തീ​രു​മാ​നം ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന പി.​ജെ. ജോ​സ​ഫി​ന്‍റെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അം​ഗീ​ക​രി​ച്ചി​ല്ല. ജ​സ്റ്റീ​സ് മ​ണി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണു കേ​സ് പ​രി​ഗ​ണി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് തീ​രു​മാ​ന​ത്തി​നെ​തി​രെ പി.​ജെ. ജോ​സ​ഫ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. കോ​ട​തി കേ​സ് ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.