അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ശീതീകരണ യൂണിറ്റ് നവീകരിച്ചു
1592671
Thursday, September 18, 2025 7:06 AM IST
നെടുമങ്ങാട് : കര്‍ഷകര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന പച്ചക്കറികളില്‍ വില്‍ക്കാതെ ശേഷിക്കുന്നവ സൂക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ശീതീകരണ യൂണിറ്റ് അറ്റകുറ്റപ്പണി നടത്തി.
2014-ല്‍ സ്ഥാപിച്ച ശീതീകരണയൂണിറ്റ് ഒരിക്കല്‍ പോലും തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. കർഷകരുടെ പരാതിയെ തുടർന്നു മന്ത്രി ജി.ആര്. അനില്‍ ഇടപെടൽ നടത്തിയതിനെ തുടർന്ന് കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും കാബ്കോയും ചേർന്നാണു ഫ്രീസര്‍ നവീകരണ പ്രവർത്തനം നടത്തിയത്.
ശീതീകരണ യൂണിറ്റ് സ്ഥാപിച്ചതില്‍ ലക്ഷങ്ങളുടെ ക്രമക്കേടുണ്ടെന്നു തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണവിധേയരായ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയോ, പ്ലാന്റ് സ്ഥാപിച്ച കമ്പനിക്കെതിരെയോ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച് കര്‍ഷകര്‍ കോടതിയില്‍ മൂന്നു കേസുകള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്.