മെഡിക്കൽ കോളജ് കാന്പസിൽ റിംഗ് റോഡ് നിര്‍മാണോദ്ഘാടനം
1592672
Thursday, September 18, 2025 7:06 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള യാത്രാതടസം മാറ്റുന്നതിനായി റിംഗ് റോഡ് നിര്‍മിക്കുന്നു. ഇതിന്റെ നിര്‍മാണോദ്ഘാടനം മെഡിക്കല്‍കോളജ് എസ്ടിപി ജംഗ്ഷനില്‍ കടകംപള്ളി സുരേന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു.
നിലവിൽ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കാമ്പസിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് സ്ഥിരംസംഭവമാണ്. കാമ്പസിനെ കുമാരപുരം കിംസ് റോഡുമായി ബന്ധിപ്പിക്കുന്ന റിംഗ് റോഡാണ് നിര്‍മിക്കുന്നത്.
10 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 2026 ഏപ്രില്‍ മാസത്തോടുകൂടി നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎല്‍എ പറഞ്ഞു. മെഡിക്കല്‍കോളജ് ആശുപത്രി, ആര്‍സിസി, ശ്രീചിത്ര തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നിലവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്.
മെഡിക്കല്‍കോളജ് വാര്‍ഡ് കൗണ്‍സിലര്‍ ഡി.ആര്. അനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എന്‍. അജിത്കുമാര്‍, എസ്. സുരേഷ്കുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍, എസ്എടി സൂപ്രണ്ട് ഡോ. എസ്. ബിന്ദു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.