യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായി പങ്കെടുത്തു
ശ്രീകുമാർ ഉണ്ണിത്താൻ
Thursday, September 18, 2025 7:45 AM IST
ലണ്ടൻ: യുക്മ ഏഴാമത് കേരള പൂരവും ഓണാഘാഷവും വള്ളംകളിയും സംഘടിപ്പിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ചീഫ് ഗസ്റ്റ് ആയി പങ്കെടുത്തു.
കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമാണ് ഇത്. കേരളപ്പൂരം വള്ളംകളിക്ക് ഇക്കുറി ആവേശപൂരമായ വരവേൽപ്പാണ് യുകെ മലയാളികൾ ഒരുക്കിയത്. 9.30ന് ആരംഭിച്ച മത്സരങ്ങൾക്ക് വൈകുന്നേരം 6.30ന് സമാപനമായത്.

32 പുരുഷൻ മാരുടെ ടീമും 16 സ്ത്രികളുടെ ടീമും പങ്കെടുത്തു. ഏകദേശം പതിനായിരത്തോളം കാണികൾ ഒഴുകിയെത്തി.യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റിയൻ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം സമാപന സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായി പങ്കെടുത്തു. സെക്രട്ടറി ജയകുമാർ നായർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. യുകെ പാർലമെന്റിലെ ഏക മലയാളി എം പിയായ സോജൻ ജോസഫ് ജലമേളക്ക് ഫ്ലാഗ് ഓഫ് ചെയ്തു.
ഒരു വശത്തു വാശിയേറിയ മത്സരത്തോട് വള്ളം കളി നടക്കുബോൾ മറ്റ് സ്റ്റേജുകളിൽ കേരളപ്പൂരത്തിന്റെ ഭാഗമായി നടന്ന യുക്മ തെരേസാസ് ഓണച്ചന്തം പരിപാടിയും അതോടൊപ്പം തന്നെ കേരളത്തിലെ തനതായ നാടൻ കലാരൂപങ്ങളും അരങ്ങു തകർക്കുകയായിരുന്നു. മലയാളി സുന്ദരി വിജയികൾക്ക് ചലച്ചിത്ര താരം നേഹ സക്സേന പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി തന്റെ പ്രസംഗത്തിൽ ഫൊക്കാനയുടെ ആശംസകൾ നേരുകയും, യുക്മയുമായി സഹകരിച്ചു പ്രവർത്തികേണ്ടതിന്റെ ആവശ്യം എടുത്തു പറയുകയും ചെയ്തു.
അഡ്വ. എബി സെബാസ്റ്റ്യൻ ജയകുമാർ നായർ, ഷിജോ വർഗീസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ യുക്മ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം ആണെന്നും സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
ഫൊക്കാന മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും ഓണ സമ്മാനമായി യുക്മയുമായി സഹകരിച്ചു യുകെ മലയാളികൾക്ക് കൂടെ പ്രയോജനം ലഭിക്കത്തക്ക രീതിയിൽ വ്യാപിപ്പിക്കുവാനും ഫൊക്കാനക്ക് സന്തോഷം ഉണ്ടെന്ന് എന്ന് അദ്ദേഹം അറിയിച്ചു.
ലോകത്തിൽ ഉള്ള മലയാളീ സംഘടനകളെ ഒരേ കുട കീഴിൽ കൊണ്ടുവരുക എന്നത് ഫൊക്കാനയുടെ ഒരു വിഷൻ കൂടിയാണ് എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.