ഭീ​ക​ര​ർ എ​ത്തി​യ​ത് സ​ർ​ക്കാ​ർ അ​റി​ഞ്ഞി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി
Saturday, September 19, 2020 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭീ​ക​ര​ർ എ​ത്തി​യി​ട്ടും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​റി‍​ഞ്ഞി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ വ​ലി​യ വീ​ഴ്ച​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു​കൂ​ട്ടം മ​ന്ത്രി​മാ​രും ഉ​പ​ജാ​പ​ക സം​ഘ​ങ്ങ​ളു​മാ​ണ് നാ​ടി​നെ ന​ശി​പ്പി​ക്കു​ന്ന​ത്. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. പോ​ളി​റ്റ് ബ്യൂ​റോ​യ്ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കാ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

പെ​രു​ന്പാ​വൂ​രി​ൽ​നി​ന്നും മൂ​ന്ന് അ​ൽ-​ഖ്വ​യ്ദ ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. പെ​രു​ന്പാ​വൂ​രി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഭീ​ക​ര​ർ പി​ടി​യി​ലാ​യ​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​ന്ന് ഒ​ൻ​പ​ത് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് ഭീ​ക​ര​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും എ​ൻ​ഐ​എ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.