ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി
Wednesday, September 16, 2020 9:19 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ(​ഡി​സി​ജി​ഐ)​യു​ടെ അ​നു​മ​തി. അ​സ്ട്ര​സെ​നേ​ക്ക​യും ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ്-19 വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​കെ​യി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​യാ​ൾ​ക്ക് അ​ജ്ഞാ​ത​രോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ച​ത്. അ​ജ്ഞാ​ത​രോ​ഗ​ത്തെ തു​ട​ർ​ന്നു നി​ർ​ത്തി​വ​ച്ച കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം ക​ഴി​ഞ്ഞ ദി​വ​സം യു​കെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പ​രീ​ക്ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡി​സി​ജി​ഐ​യെ അ​റി​യി​ച്ചി​രു​ന്നു.

ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും അ​സ്ട്ര​സെ​നേ​ക്ക​യും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ​മാ​ണ് യു​കെ​യി​ലും പു​രോ​ഗ​മി​ക്കു​ന്ന​ത്.

മെ​ഡി​സി​ൻ​സ് ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എം‌​എ​ച്ച്‌​ആ​ർ‌​എ) ഇ​ത് സു​ര​ക്ഷി​ത​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രീ​ക്ഷ​ണം യു​കെ​യി​ൽ പു​ന​രാ​രം​ഭി​ച്ച​തെ​ന്ന് ഓ​ക്‌​സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.