തൂ​ത്തു​ക്കു​ടി ക​സ്റ്റ​ഡി കൊ​ല​പാ​ത​കം: എ​സ്ഐ അ​റ​സ്റ്റി​ൽ
Wednesday, July 1, 2020 9:56 PM IST
ചെ​ന്നൈ: തൂ​ത്തു​ക്കു​ടി ക​സ്റ്റ​ഡി കൊ​ല​പാ​ത​കക്കേ​സി​ൽ സാ​ത്താ​ൻ​കു​ളം എ​സ്‌​ഐ അ​റ​സ്റ്റി​ൽ. എ​സ്‌​ഐ ര​ഘു ഗ​ണേ​ശ​നെ സി​ബി​സി​ഐ​ഡി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സി​നെ​തി​രേ കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

മൊ​ബൈ​ൽ​ഫോ​ൺ ക​ട​യു​ട​മ ജ​യ​രാ​ജ്, മ​ക​ൻ ഫെ​നി​ക്സ് എ​ന്നി​വ​രെ ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ജൂ​ൺ 23ന് ​ഇ​രു​വ​രും കോ​വി​ൽ​പ​ട്ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ച്ഛ​നും മ​ക​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​തി​നെ​തി​രേ ത​മി​ഴ്നാ​ട്ടി​ൽ വ​ൻ പ്ര​ക്ഷോ​ഭം അ​ല​യ​ടി​ച്ചി​രു​ന്നു. പോ​ലീ​സു​കാ​ര്‍ കു​റ്റം ചെ​യ്ത​താ​യി പ്ര​ഥ​മ ദൃ​ഷ്ട്യാ​ത​ന്നെ തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.