മൃതദേഹം നായ്ക്കൾ ഭക്ഷിച്ച സംഭവം : മൃതദേഹത്തിന് രണ്ടുമാസം പഴക്കമെന്ന് പോലീസ്
1599919
Wednesday, October 15, 2025 6:12 AM IST
കൊല്ലം:ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ച സംഭവം മൃതദേഹത്തിന് രണ്ട് മാസത്തിനടുത്ത് പഴക്കമെന്ന് പോലീസ്.ആന്തരിക അവയവങ്ങൾ ഉൾപ്പെടെ എല്ലാം നായ്ക്കൾ ഭക്ഷിച്ചു.മരണ കാരണം കണ്ടെത്തുന്നതിന് കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്. അഞ്ച് ദിവസം മുൻപാണ് വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്ക് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ളയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തെരുവുനായ്ക്കൾ പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു.മരണ ശേഷം രാധാകൃഷ്ണപിള്ളയുടെ മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹവും ആന്തരിക അവയവങ്ങളും ഉൾപ്പെടെ എല്ലാം നായ്ക്കൾ ഭക്ഷിച്ചു. അസ്ഥിയും, ശരീരത്തിലെ ത്വക്കുകളും മാത്രമായിരുന്നു അവശേഷിച്ചത്. ഇത് പിന്നീട് സംസ്കരിച്ചു.
വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണ പിള്ള ക്ഷയരോഗബാധിതനായതിനാൽ ഒറ്റയ്ക്ക് കിടത്തി ചികിത്സ തേടി ആശുപത്രിയിൽ പോകുമായിരുന്നു. ഇങ്ങനെ പോയിരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികളും ബന്ധുക്കളും കരുതിയതാണ് ഇത്തരത്തിൽ മരണം സംഭവിക്കാൻ ഇടയാക്കിയത്.