ന​​യ്റോ​​ബി: കെ​​​നി​​​യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പി​​​താ​​​വാ​​​യാ​​​ണ് അ​​​ന്ത​​​രി​​​ച്ച മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റെ​​​യ്‌​​​ല അ​​​മൊ​​​ളൊ ഒ​​​ഡി​​​ഗ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

മു​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ഡാ​​​നി​​​യേ​​​ൽ അ​​​റാ​​​പ് മൊ​​​യി​​​യു​​​ടെ ഏ​​​കാ​​​ധി​​​പ​​​ത്യ​​​ത്തി​​​നെ​​​തി​​​രേ പ​​​ട​​​പൊ​​​രു​​​തി​​​യ അ​​​ദ്ദേ​​​ഹം രാ​​​ജ്യ​​​ത്തെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ചു. വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം കെ​​​നി​​​യ​​​ൻ രാ​​​ഷ്‌‌​​​ട്രീ​​​യ​​​ത്തി​​​ലെ അ​​​തി​​​കാ​​​യ​​​നാ​​​യി​​​രു​​​ന്നു ഒഡിഗ.

അ​​​ഞ്ചു ത​​​വ​​​ണ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ‌ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. എം​​​വാ​​​യ് കി​​​ബാ​​​ക്കി ത​​​ന്നെ വ​​​ഞ്ചി​​​ച്ചു​​​വെ​​​ന്ന് ഒ​​​ഡി​​​ഗ ആ​​​രോ​​​പി​​​ച്ച 2007ലെ ​​​വി​​​വാ​​​ദ​​​പ​​​ര​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കെ​​​നി​​​യ​​​യെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക് ന​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ 1200 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ആ​​​റു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​കു​​​ക​​​യും ചെ​​​യ്തു.


പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മു​​​ൻ യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ കോ​​​ഫി അ​​​ന്ന​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ അ​​​ധി​​​കാ​​​രം പ​​​ങ്കി​​​ട​​​ൽ ക​​​രാ​​​ർ നി​​​ല​​​വി​​​ൽ വ​​​രി​​​ക​​​യും പി​​​ന്നാ​​​ലെ ഒ​​​ഡി​​​ഗ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ഐ​​​ക്യ​​​സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

കെ​​​നി​​​യ​​​യു​​​ടെ പ്ര​​​ഥ​​​മ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​രാ​​​മൊ​​​ഗി ഒ​​​ഡി​​​ഗ​​​യു​​​ടെ മ​​​ക​​​നാ​​​ണ് റെ​​​യ്‌​​​ല അ​​​മൊ​​​ളൊ ഒ​​​ഡി​​​ഗ.