അരിപ്പ സമരഭൂമിയിൽ സർവേ നടപടികൾ ആരംഭിച്ചു
1599920
Wednesday, October 15, 2025 6:12 AM IST
കുളത്തൂപ്പുഴ:വർഷങ്ങളായി സ്വന്തമായി ഭൂമിക്ക് വേണ്ടി സമരക്കാർ അരിപ്പ പ്രദേശത്ത് കുടിൽകെട്ടി നടത്തിവന്നിരുന്ന സമരം സർക്കാർതലത്തിൽ ചർച്ചചെയ്ത് ഒത്തുതീർപ്പായ സാഹചര്യ ത്തിൽ ഭൂമിപതിച്ചുനൽകുന്നതിനുള്ള നടപടികൾ റവന്യൂവകുപ്പ് ആരംഭിച്ചു. സമരം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾനേരത്തെആരംഭിച്ചപ്പോൾ തന്നെ ഭൂമി സർവേ ചെയ്യുന്നതിനുള്ള നടപടികൾ നടത്തിയിരുന്നു.
അവശേഷിച്ച പ്രദേശത്തുള്ള സർവേനടപടികളാണ് ഇപ്പോൾതുടങ്ങിയത്. തിങ്കൾകരിക്കം വില്ലേജിൽ സർവേ നമ്പർ 745/1 ൽപ്പെട്ടസർക്കാർ ഭൂമി കുത്തക പാട്ടവ്യവസ്ഥ ലംഘിച്ച് സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ഭൂമി സർക്കാർപിടിച്ചെടുത്തു വിവിധ ആവശ്യങ്ങൾക്ക് വിനിയോഗിച്ച് ബാക്കി വന്ന 39.99 ഏക്കർ ഭൂമിയാണ് ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം അരിപ്പ സമരഭൂമിയിലെഅർഹരായകൈവശക്കാർക്ക് സർക്കാർ നൽകുന്നത് .
പുനലൂർ ആർഡിഒ സുരേഷ് കുമാർ, തഹസിൽദാർ അജിത് ജോയ്, സമരസമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.