30-കളിലേക്ക് കടക്കുമ്പോള്‍ നേടിയ ചെറുതല്ലാത്ത സമ്മാനം; ആദ്യ ആഢംബര വാഹനം സ്വന്തമാക്കി അഹാന
Tuesday, October 14, 2025 11:37 AM IST
മുപ്പതാം പിറന്നാൾ ദിനത്തിൽ തന്നെ ആദ്യ ആഢംബരവാഹനം സ്വന്തമാക്കി നടിയും സോഷ്യൽ മീഡിയാതാരവുമായ അഹാന കൃഷ്ണകുമാർ. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച എസ്യുവി മോഡലുകളില്‍ ഒന്നായ X5 ആണ് അഹാന സ്വന്തമാക്കിയിരിക്കുന്നത്.
നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 93.70 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില.
20-കളില്‍ നിന്ന് 30-ലേക്ക് കടക്കുന്നതില്‍ അല്‍പ്പം സങ്കടത്തിലായിരുന്നു. അതുകൊണ്ട് പിറന്നാള്‍ സന്തോഷത്തിനായി ഞാന്‍ എനിക്ക് വേണ്ടി ചെറുതല്ലാത്ത ഒരു സമ്മാനം വാങ്ങി. 30-കളോട് ഹലോ പറയാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.
എന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനും ഉയരങ്ങളിലേക്ക് പറക്കാന്‍ ചിറകുകളും നല്‍കിയതിന് അച്ഛനും അമ്മയ്ക്കും നന്ദി എന്ന് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഞാന്‍ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്ന പ്രപഞ്ചത്തിനും നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.