എംജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് റോബോട്ടിക്സില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്ഇന്‍ഇന്‍റര്‍വ്യൂ 21ന് രാവിലെ 12ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. കമ്പ്യുട്ടര്‍ സയന്‍സ്, കമ്പ്യുട്ടര്‍ അപ്ലിക്കേഷന്‍സ്, കമ്പ്യുട്ടര്‍ എഞ്ചിനീറിയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഐ.ടി എന്നിവയിലെതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും, ജിപിയു കമ്പ്യൂട്ടിംഗ്/നെറ്റ്വര്‍ക്കിംഗ്/പൈത്തണ്‍ പ്രോഗ്രാമിംഗ് എന്നിവയില്‍ പ്രവൃത്തിപരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 2025 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോറവും യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി രാവിലെ 11ന്സര്‍വകലാശാല അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിലുള്ള എഡിഎ5 സെക്ഷനില്‍ ഹജരാകേണ്ടതാണ്.

ലൈഫ് സര്‍ട്ടിഫിക്കറ്റ്; നവംബര്‍ 15 വരെ സമര്‍പ്പിക്കാം

പെന്‍ഷന്‍കാരുടെ 2025 വര്‍ഷത്തെ ജീവനസാക്ഷ്യപത്രം (ലൈഫ് സര്‍ട്ടിഫിക്കറ്റ്) www.jeevanpramaan.gov.in എന്ന വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍നിന്നും നിശ്ചിത മാതൃകയിലുള്ള ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ സാക്ഷ്യപത്രം നല്‍കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റിലും പെന്‍ഷനേഴ്സ് പോര്‍ട്ടലിലും ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റും സത്യവാങ്മൂലവും നവംബര്‍ 15 വരെ സമര്‍പ്പിക്കാം.

പരീക്ഷകള്‍ മാറ്റിവെച്ചു

അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില്‍ (സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഒഴികെ) 2023 വര്‍ഷത്തില്‍ പിഎച്ച്ഡി പ്രോഗ്രാമിന് പ്രവേശനം നേടുകയും, കോഴ്സ് വര്‍ക്ക് പൂര്‍ത്തിയാക്കുകയും ചെയ്ത ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി 22 മുതല്‍ നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്സ് വര്‍ക്ക് പരീക്ഷകള്‍ 27 മുതല്‍ 30 വരെ നടക്കും. പുതുക്കിയ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിക്സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍റീഅപ്പിയറന്‍സ് ) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ജേര്‍ണലിസം ആന്‍റ് മാസ്സ് കമ്മ്യുൂണിക്കേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് (2023 അഡ്മിഷന്‍ റഗുലര്‍, 2016 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ) നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്സി സ്റ്റാറ്റിക്സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ) മെയ് 2025 പരീക്ഷയുടെ ഫലംപ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ എംജിയു യുജിപി, ബിബിഎ, ബിസിഎ (ഓണേഴ്സ്) (2024 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ 22 മുതല്‍ നടക്കും.