കൊ​​​​ച്ചി: മാ​​​​ല​​​​ദ്വീ​​​​പി​​​​ന്‍റെ ദേ​​​​ശീ​​​​യ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​യാ​​​​യ മാ​​​​ൽ​​​​ദീ​​​​വി​​​​യ​​​​ൻ, കൊ​​​​ച്ചി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു മാ​​​​ല​​​​ദ്വീ​​​​പി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ശ​​​​രാ​​​​ശ​​​​രി 17,500 രൂ​​​​പ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന റി​​​​ട്ടേ​​​​ൺ നി​​​​ര​​​​ക്കു​​​​ക​​​​ളോ​​​​ടെ 152 സീ​​​​റ്റ് എ​​​​യ​​​​ർ​​​​ബ​​​​സ് എ320 ​​​​വി​​​​മാ​​​​നം സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തും.

സൗ​​​​ജ​​​​ന്യഭ​​​​ക്ഷ​​​​ണം, ബാ​​​​ഗേ​​​​ജ് അ​​​​ല​​​​വ​​​​ൻ​​​​സു​​​​ക​​​​ൾ, സു​​​​ഗ​​​​മ​​​​മാ​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര ഇ​​​​ന്‍റ​​​​ർ-​​​​ഐ​​​​ല​​​​ൻ​​​​ഡ് ക​​​​ണ​​​​ക്‌​​​ഷ​​​​നു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി ക​​​​മ്പ​​​​നി വ്യ​​​​ക്ത​​​​മാ​​​​ക്കി.


ത​​​​ങ്ങ​​​​ളു​​​​ടെ സു​​​​പ്ര​​​​ധാ​​​​ന വി​​​​പ​​​​ണി​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്നു മാ​​​​ല​​​​ദ്വീ​​​​പി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ച് കൊ​​​​ച്ചി​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​വും ഇ​​​​പ്പോ​​​​ഴും വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ക​​​​വാ​​​​ട​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് മാ​​​​ൽ​​​​ദീ​​​​വി​​​​യ​​​​ൻ കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ൽ (ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ) ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ഫ പ​​​​റ​​​​ഞ്ഞു.