"മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വം; ഒ​രാ​ൾ പി​ടി​യി​ൽ
Monday, May 25, 2020 10:33 PM IST
കാ​ല​ടി: ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന "മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ര​തീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. അ​ങ്ക​മാ​ലി​യി​ൽ​നി​ന്നാ​ണ് ര​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. നാ​ല് പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

കാ​ല​ടി മ​ണ​പ്പു​റ​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വി​ദേ​ശ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റാ​ണ് അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. അ​തേ​സ​മ​യം, ആ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ അ​ഭി​ന​ന്ദി​ച്ച് അ​ന്താ​രാ​ഷ്ട്രീ​യ ഹി​ന്ദു പ​രി​ഷ​ത്ത് (എ​എ​ച്ച്പി) രം​ഗ​ത്തെ​ത്തി. ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​ള്ളി​യു​ടെ സെ​റ്റ് ഇ​ടു​ന്ന​ത് ഹി​ന്ദു​വി​ന്‍റെ സ്വാ​ഭി​മാ​നം ത​ക​ര്‍​ക്കു​മെ​ന്ന് എ​എ​ച്ച്പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി പാ​ലോ​ട് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.