ഏഷ്യന്‍ പെയിന്റ്സ് ഗ്ലിറ്റ്സ് അപ്പ് യുവര്‍ ഡെക്കോര്‍ ഗൈഡ് ബുക്ക് പുറത്തിറക്കി
Thursday, September 18, 2025 11:43 PM IST
കൊച്ചി: ഏറ്റവും പുതിയ കളര്‍ ഡിസൈന്‍ ആശയങ്ങള്‍ സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാനായി ഏഷ്യന്‍ പെയിന്റ്സ് ഗ്ലിറ്റ്സ് അപ്പ് യുവര്‍ ഡെക്കോര്‍ എന്നപേരില്‍ ഗൈഡ് ബുക്ക് പുറത്തിറക്കി.
പ്രീമിയം ബ്രാന്‍ഡായ റോയല്‍ ഗ്ലിറ്റ്സിന്റെ ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമാകുന്ന പ്രമോഷന്റെ ഭാഗമായാണു ഗൈഡ് ബുക്ക് പുറത്തിറക്കിയത്. ഗൈഡ്ബുക്കിലെ ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്ത് ഡെമോ വീഡിയോകളും മറ്റു വിവരങ്ങളും എളുപ്പത്തില്‍ അറിയാനാകും.