സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ല: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ജീ​വ​ന്‍ പ​ണ​യം​വ​ച്ച് ജോ​ലി​ചെ​യ്യു​ന്നു; രാ​ഹു​ല്‍
Monday, April 6, 2020 2:08 AM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​രക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. മ​തി​യാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണ് രാ​ജ്യ​ത്തെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോ​വി​ഡ്- 19നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ നാം ​മാ​നി​ക്കേ​ണ്ട​തു​ണ്ട്. ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​ന്നും മ​തി​യാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് അ​വ​രെ​ല്ലാം ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും നാം ​ഓ​ര്‍​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.