തലവടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു
1600577
Saturday, October 18, 2025 12:02 AM IST
എടത്വ: തലവടി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരിതെളിഞ്ഞു. സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവര്‍ത്തി പരിചയ-ഐടി മേളയ്ക്കാണ് തിരി തെളിഞ്ഞത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, തലവടി എഇഒ എസ്. അശോകന്, ജനറല്‍ കണ്‍വീനര്‍ ഇ. സാജിത, ജോമോന് ജോസഫ്, സിനി ജി. നായര്‍, പ്രധാനധ്യാപിക വിജയലേഖ, സിന്ധു രമേശ് എന്നിവര്‍ പ്രസംഗിച്ചു. 21, 22 തീയതികളില്‍ തലവടി ഗവ. ഹൈസ്കൂള്‍, ആനപ്രമ്പാല്‍ ദേവസ്വം യുപി സ്കൂള്‍ എന്നിവിടങ്ങളിലാണ്ശാസ്ത്രോത്സവം.