ഒ​ളി​കാ​മ​റ വി​വാ​ദം: സി​പി​എ​മ്മി​ന്‍റേ​ത് ത​രം​താ​ണ രാ​ഷ്ട്രീ​യ​മെ​ന്ന് എം.​കെ.​രാ​ഘ​വ​ൻ
Monday, April 22, 2019 5:06 PM IST
കോ​ഴി​ക്കോ​ട്: ഒ​ളി​കാ​മ​റാ വി​വാ​ദ​ത്തി​ല്‍ ത​നി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​ൻ. സ​ർ​ക്കാ​രി​ന്‍റേ​തും എ​ൽ​ഡി​എ​ഫി​ന്‍റേ​തും ത​രം​താ​ണ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി. തോ​ൽ​ക്കു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണ് സി​പി​എം ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​ഘ​വ​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. വ്യ​വ​സാ​യി​ക​ൾ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് രാ​ഘ​വ​ന്‍ കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​രോ​പി​ച്ചു​കൊ​ണ്ടു​ള്ള വീ​ഡി​യോ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

ടി​വി9 ചാ​ന​ൽ പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​സ്. ചാ​ന​ൽ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ നേ​താ​വ് മു​ഹ​മ്മ​ദ് റി​യാ​സ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് രാ​ഘ​വ​നെ​തി​രെ കേ​സ് എ​ടു​ക്കാ​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നോ​ട് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കേ​സ് എ​ടു​ക്കാ​മെ​ന്ന നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഘ​വ​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.