ബി​സി​സി​ഐ പ​ണം ന​ല്കാ​മെ​ന്നേ​റ്റു: ബ്രാ​വോ
Sunday, November 18, 2018 4:07 AM IST
ബാ​ർ​ബ​ഡോ​സ്: ബി​സി​സി​ഐ പ്ര​തി​ഫ​ലം വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വെ​സ്റ്റ് ഇ​ൻ​ഡീ​സ് മു​ൻ ക്യാ​പ്റ്റ​ൻ ഡ്വെ​യ്ൻ ബ്രാ​വോ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 2014ൽ ​ഇ​ന്ത്യ​ൻ പ​ര്യ​ട​നം ന​ട​ത്ത​വെ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡു​മാ​യി ക​രാ​ർ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ളാ​ണ് പ​ണം വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്ന് ബ്രാ​വോ വ്യ​ക്ത​മാ​ക്കി.

അ​ന്ന​ത്തെ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന എ​ൻ. ശ്രീ​നി​വാ​സ​ൻ പു​ല​ർ​ച്ചെ മൂ​ന്നി​ന് ത​നി​ക്ക് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് സ​ന്ദേ​ശം അ​യ​ച്ച​താ​യി ബ്രാ​വോ പ​റ​ഞ്ഞു. ആ​ദ്യ ര​ണ്ടു ഏ​ക​ദി​ന​ങ്ങ​ളും ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്മാ​റി. എ​ന്നാ​ൽ നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ടീം ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ട്രി​നി​ഡാ​ഡ് ആ​ന്‍റ് ടു​ബോ​ഗോ​യി​ലെ ഒ​രു എ​ഫ്എ​മ്മി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ൽ ബ്രാ​വോ വെ​ളി​പ്പെ​ടു​ത്തി.

ബി​സി​സി​ഐ വാ​ഗ്ദാ​നം ചെ​യ്ത പ​ണം ഞ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. വി​ന്‍​ഡീ​സ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ല്‍ നി​ന്ന് ക​രാ​ര്‍ പു​തു​ക്കി ല​ഭി​ക്കു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ആ​വ​ശ്യം. ബി​സി​സി​ഐ ത​ങ്ങ​ളു​ടെ പ്ര​ശ്നം മ​ന​സി​ലാ​ക്കി​യെ​ന്നും അ​തി​ൻ​പ്ര​കാ​ര​മാ​ണ് പ​ര​മ്പ​ര ന​ട​ന്ന​തെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ ബ്രാ​വോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.