സിന്ധുവിന്റെ വിവാഹം ഈ മാസം
Wednesday, December 4, 2024 12:46 AM IST
ഹൈദരാബാദ്: ഒളിന്പിക്സിൽ രണ്ടു മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ബാഡ്മിന്റണ്‍ സൂപ്പർ താരം പി.വി. സിന്ധു വിവാഹിതയാകുന്നു
. ഈ മാസം 22ന് ഉദയ്പുരിൽവച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ സിന്ധുവിന്റെ വിവാഹം നടക്കുമെന്നാണ് വിവരം. സിന്ധുവിന്റെ സ്വന്തം നാടായ ഹൈദരാബാദിൽ ഈ മാസം 24നു റിസപ്ഷൻ നടക്കും.
വെങ്കട ദത്ത സായ് ആണ് സിന്ധുവിന്റെ പ്രതിശ്രുതവരൻ. ജെഎസ്ഡബ്ല്യുവിൽ കണ്‍സൾട്ടന്റ്, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ മാനേജർ തുടങ്ങിയ തസ്തികകളിൽ ദത്ത പ്രവർത്തിച്ചിട്ടുണ്ട്.