അർജുൻ @ 2801
Monday, December 2, 2024 4:09 AM IST
സൂറിച്ച്: ഫിഡെ ചെസ് റേറ്റിംഗിൽ ഔദ്യോഗികമായി 2800 കടന്ന് ഇന്ത്യയുടെ അർജുൻ എറിഗയ്സി. വിശ്വനാഥൻ ആനന്ദിനുശേഷം 2800 ഏലൊ കടന്പ കടക്കുന്ന രണ്ടാമതു മാത്രം ഇന്ത്യക്കാരനാണ് ഇരുപത്തൊന്നുകാരനായ അർജുൻ. ഇന്നലെ ഫിഡെ പുറത്തിറക്കിയ റേറ്റിംഗിലാണ് അർജുൻ 2801 നേടിയത്. ചരിത്രത്തിൽ 2800 റേറ്റിംഗ് പോയിന്റ് കടക്കുന്ന 16-ാമതു മാത്രം താരമാണ്.