പ്രാർഥന ഫലിച്ചു; എഡ്വാർഡോ ഉണർന്നു...
Tuesday, December 3, 2024 12:03 AM IST
മിലാൻ: ഫുട്ബോൾ ലോകത്തിന്റെ പ്രാർഥന ഫലിച്ചു, ഇറ്റാലിയൻ സീരി എ ക്ലബ്ബായ ഫിയോറെന്റീനയുടെ മധ്യനിര താരം എഡ്വാർഡോ ബോവിന്റെ ബോധം തെളിഞ്ഞു.
സീരി എയിൽ ഇന്റർ മിലാനുമായുള്ള മത്സരത്തിന്റെ 16-ാം മിനിറ്റിൽ എഡ്വാർഡോ ബോവ് ബോധരഹിതനായി മൈതാനത്തു വീണു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരം 13 മണിക്കൂറുകൾക്കുശേഷമാണ് ബോധം തെളിഞ്ഞത്. എഡ്വാർഡോയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.
2020 യൂറോ കപ്പിനിടെ ഡെന്മാർക്കിന്റെ ക്രിസ്റ്റ്യൻ എറിക്സണ് ബോധരഹിതനായി വീണതിനുശേഷം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സമാന സംഭവമായിരുന്നു എഡ്വാർഡോയുടേത്. 2018ൽ ഫിയോറെന്റീന ക്യാപ്റ്റൻ ഡേവിഡ് അസ്റ്റോറി ഉറക്കത്തിൽ മരണമടഞ്ഞതിനുശേഷം ക്ലബ്ബിനെ പിടിച്ചു കുലുക്കിയ സംഭവമാണിത്.