വന്പന്മാർ മിന്നി
Monday, December 2, 2024 4:09 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ചെൽസി ടീമുകൾക്കു ജയം. ഏഴു ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ ആഴ്സണൽ 5-2നു വെസ്റ്റ് ഹാമിനെ തകർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് 4-0ന് എവർട്ടണിനെയും ചെൽസി 3-0ന് ആസ്റ്റണ്‍ വില്ലയെയും തോൽപ്പിച്ചു.