നിഹാൽ സരിൻ ചാന്പ്യൻ
Sunday, December 1, 2024 2:20 AM IST
തൃശൂർ: ഉസ്ബക്കിസ്ഥാനിലെ താഷ്കന്റിൽ നടന്ന പ്രസിഡന്റ്സ് കപ്പ് ഫിഡേ റേറ്റഡ് അന്താരാഷ്്ട്ര ചെസ് ടൂർണമെന്റിൽ കേരളത്തിന്റെ നിഹാൽ സരിൻ ജേതാവായി.
ഒന്പതു റൗണ്ടിൽ ഏഴര പോയിന്റുമായി പരാജയമറിയാതെയായിരുന്നു നിഹാലിന്റെ കുതിപ്പ്. 21,14,000 ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണ് നിഹാൽ സരിനു സമ്മാനമായി ലഭിക്കുക.