ക്വാർട്ടറിനു കേരളം
Tuesday, December 3, 2024 12:03 AM IST
കോൽക്കത്ത: 39-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ ക്വാർട്ടർ പോരാട്ടത്തിനായി കേരളം ഇന്നു കളത്തിൽ.
രാജസ്ഥാനാണ് ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളികൾ. കേരളത്തിന്റെ ആണ്‍കുട്ടികൾ നോക്കൗട്ട് കാണാതെ പുറത്തായി.