ഡെൽ പൊട്രൊ വിരമിച്ചു
Tuesday, December 3, 2024 12:03 AM IST
ബുവാനോസ് ആരീസ്: അർജന്റൈൻ ടെന്നീസ് താരം ഹ്വാൻ മാർട്ടിൻ ഡെൽ പൊട്രൊ വിരമിച്ചു.
തലസ്ഥാന നഗരമായ ബുവാനോസ് ആരീസിൽ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചുമായി പ്രദർശന മത്സരം കളിച്ചായിരുന്നു ഡെൽ പൊട്രൊ ടെന്നീസ് കോർട്ടിനോടു വിടപറഞ്ഞത്. മത്സരത്തിൽ ഡെൽ പൊട്രൊ 6-4, 7-5നു ജയിച്ചു.
2009 യുഎസ് ഓപ്പണിൽ റാഫേൽ നദാലിനെയും റോജർ ഫെഡററിനെയും സെമിയിലും ഫൈനലിലും കീഴടക്കിയായിരുന്നു ഡെൽ പൊട്രൊ ടെന്നീസ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു ഗ്രാൻസ്ലാം ഉൾപ്പെടെ കരിയറിൽ 22 ട്രോഫികൾ അർജന്റൈൻ താരം സ്വന്തമാക്കി.