സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ൻ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ അ​​ണി​​ഞ്ഞ തൊ​​പ്പി ലേ​​ല​​ത്തി​​ന്.

1947-48ൽ ​​ഇ​​ന്ത്യ​​ൻ ടീം ​​ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​പ്പോ​​ൾ ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ൻ അ​​ണി​​ഞ്ഞ ബാ​​ഗി ഗ്രീ​​ൻ തൊ​​പ്പി​​യാ​​ണ് ലേ​​ല​​ത്തി​​നു വ​​യ്ക്കു​​ന്ന​​ത്. സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ന​​ട​​ത്തി​​യ ആ​​ദ്യ വി​​ദേ​​ശ പ​​ര്യ​​ട​​ന​​മാ​​യി​​രു​​ന്നു അ​​ത്.


2.2 കോ​​ടി രൂ​​പ​​യാ​​ണ് ലേ​​ല​​ത്തി​ൽ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ മൂ​​ന്നു സെ​​ഞ്ചു​​റി​​യും ഒ​​രു ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 178.75 ശ​​രാ​​ശ​​രി​​യി​​ൽ 715 റ​​ണ്‍​സാ​​യി​​രു​​ന്നു ബ്രാ​​ഡ്മാ​​ൻ നേ​​ടി​​യ​​ത്. 2001ൽ ​​ത​​ന്‍റെ 92-ാം വ​​യ​​സി​​ൽ ബ്രാ​​ഡ്മാ​​ൻ അ​​ന്ത​​രി​​ച്ചു. ബ്രാ​​ഡ്മാന്‍റെ 99.94 എ​​ന്ന റി​​ക്കാ​​ർ​​ഡ് ശ​​രാ​​ശ​​രി ബാ​​ക്കി​​വ​​ച്ചാ​​യി​​രു​​ന്നു ബ്രാ​​ഡ്മാ​​ൻ ക്രീ​​സ് വി​​ട്ട​​ത്.