ഇംഗ്ലീഷ് ജയം; കിവി ഫ്രൈ
Monday, December 2, 2024 4:09 AM IST
ക്രൈസ്റ്റ്ചർച്ച്: ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനു തോൽവി. എട്ടു വിക്കറ്റിന് ഇംഗ്ലണ്ട് ജയം സ്വന്തമാക്കി. സ്കോർ: ന്യൂസിലൻഡ് 348, 254. ഇംഗ്ലണ്ട് 499, 104/2.
ഇതോടെ ന്യൂസിലൻഡിന്റെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനൽ സ്വപ്നത്തിനും കനത്ത പ്രഹരമായി. ഈ തോൽവിയോട് ലോക ചാന്പ്യൻഷിപ് ടേബിളിൽ 4.55 ശതമാനം പോയിന്റ് കിവീസിനു നഷ്ടപ്പെട്ടു. ഇന്ത്യയാണ് പോയിന്റ് ശതമാനത്തിൽ (61.11) ഒന്നാമത്. രണ്ടാമത് ദക്ഷിണാഫ്രിക്കയും (59.26). ഓസ്ട്രേലിയ (57.69), ന്യൂസിലൻഡ് (50. 00), ശ്രീലങ്ക (50.00), ഇംഗ്ലണ്ട് (43.75) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.