ബ്രാഡ്മാന്റെ തൊപ്പിക്ക് 2.63 കോടി
Wednesday, December 4, 2024 12:46 AM IST
സിഡ്നി: ഓസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് സർ ഡോണ്‍ ബ്രാഡ്മാൻ 1947-48ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയിൽ അണിഞ്ഞ ബാഗി ഗ്രീൻ തൊപ്പിക്കു ലേലത്തിൽ ലഭിച്ചത് കോടികൾ.
2.14 കോടി രൂപയ്ക്കാണ് തൊപ്പി ലേലത്തിൽ പോയത്. ലേലത്തിന്റെ ഫീസ് അടക്കം ബാഗി ഗ്രീൻ തൊപ്പിക്കു ലഭിച്ചത് 2.63 കോടി രൂപയായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു 1947-48ലെ ഓസ്ട്രേലിയൻ സന്ദർശനം. പരന്പരയിൽ മൂന്നു സെഞ്ചുറിയും ഒരു ഡബിൾസെഞ്ചുറിയും ഉൾപ്പെടെ 715 റണ്‍സ് ബ്രാഡ്മാൻ സ്വന്തമാക്കിയിരുന്നു.
ഓസ്ട്രേലിയൻ മണ്ണിൽ ബ്രാഡ്മിന്റെ അവസാന പരന്പരയായിരുന്നു അത്. ക്രിക്കറ്റ് ഓർമ വസ്തുക്കളിൽ ഏറ്റവും ഉയർന്ന ലേലത്തുക ലഭിച്ചതിൽ ഒന്നായും ബ്രാഡ്മാന്റെ തൊപ്പി മാറി.