ഒഡീഷയ്ക്കു മിന്നും ജയം
Monday, December 2, 2024 4:09 AM IST
ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിക്ക് എതിരേ ഒഡീഷ എഫ്സിക്കു ജയം. ആറു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ഒഡീഷ 4-2നു ജയം സ്വന്തമാക്കി. ഡീഗോ മൗറീഷ്യോയുടെ ഇരട്ട ഗോളാണ് ഒഡീഷൻ ജയത്തിൽ നിർണായകമായത്.
ഇതോടെ 15 പോയിന്റുമായി ഒഡീഷ മൂന്നാം സ്ഥാനത്തെത്തി. ബംഗളൂരു (20) രണ്ടാം സ്ഥാനത്തു തുടരുന്നു. ഗോൾ വ്യത്യാസത്തിലൂടെ മോഹൻ ബഗാനാണ് (20) ഒന്നാമത്.