കൊടുങ്ങല്ലൂർ ഓവറോള്‍ ചാമ്പ്യന്മാർ
Tuesday, December 3, 2024 12:03 AM IST
പാലാ : പാലാ മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായികമേളയില്‍ 11 സ്വര്‍ണവും എട്ടു വെള്ളിയും മൂന്നു വെങ്കലവുമായി 93 പോയിന്റോടെ കൊടുങ്ങല്ലൂര്‍ ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
63 പോയിന്റുകള്‍ വീതം നേടി ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളും പാലക്കാട് ടെക്നിക്കല്‍ ഹൈസ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. 57 പോയിന്റ് നേടി ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ മൂന്നാം സ്ഥാനം നേടി.