മലയാളിയായ രജനീഷ് ഹെൻറി വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി
Tuesday, December 3, 2024 12:03 AM IST
കൊച്ചി: കാഴ്ച പരിമിതരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായി മലയാളിയായ രജനീഷ് ഹെന്റിയെ തെരഞ്ഞെടുത്തു.
ഇസ്ലാമാബാദില് നടന്ന 26-ാമത് വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗത്തിലാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ബ്ലൈന്‍ഡ് ക്രിക്കറ്റിന്റെ ഏഷ്യന്‍ ഡെവലപ്മെന്റ് ഡയറക്ടര്‍, ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ്, വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ രജനീഷ് ഹെൻറി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇംഗ്ലീഷ് അധ്യാപകനാണ്.