ടെന്നീസ് ഇതിഹാസം ഫ്രേസർ ഓർമയായി...
Wednesday, December 4, 2024 12:46 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ടെന്നീസ് ഇതിഹാസം നീൽ ഫ്രേസർ (91) അന്തരിച്ചു. ഒരു സീസണിൽ പുരുഷ സിംഗിൾസ്, ഡബിൾഡ്, മിക്സഡ് ഡബിൾസ് ഗ്രാൻസ്ലാം ട്രോഫികൾ സ്വന്തമാക്കിയ അവസാന താരമായിരുന്നു ഫ്രേസർ.
യുഎസ് ഓപ്പണ്‍ (1950, 1960), വിംബിൾഡണ്‍ (1960) പുരുഷ സിംഗിൾസ് ഉൾപ്പെടെ കരിയറിൽ ആകെ 19 ഗ്രാൻസ്ലാം കിരീടങ്ങൾ ഫ്രേസർ സ്വന്തമാക്കിയിരുന്നു.
ഡേവിസ് കപ്പിൽ 1959 മുതൽ 1962വരെയായി ഓസ്ട്രേലിയയെ തുടർച്ചയായ നാലു കിരീടത്തിൽ എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചതും ഫ്രേസർ ആയിരുന്നു.
1959ലായിരുന്നു സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് ഗ്രാൻസ് ലാം കിരീട നേട്ടങ്ങൾ സ്വന്തമാക്കിയത്. ആ വർഷം പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ സ്ഥാനത്തെത്തുകയും ചെയ്തു.